തിരുവനന്തപുരം: കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്‍ യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപവത്കരിക്കാന്‍ മുഖ്യമന ്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തര ം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, നിയമം, പട്ടികജാതി-വര്‍ഗ വികസനം എന്നീ വകുപ്പുക ളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിരിക്കും. രണ്ടുമാസം കൂടുമ്പോള്‍ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അമ്മയും പെണ്മക്കളും മാത്രം താമസിക്കുന്ന കുടുംബങ്ങൾ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാൻ കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് ലഭ്യമാക്കും. പരാതിയുമാെയത്തുന്ന കുട്ടികളോട് മനഃശാസ്ത്രപരമായ സമീപനം വേണം. എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്കാന് സംവിധാനമുണ്ടാക്കണം. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാൻ കുട്ടികള്‍ക്ക് ധൈര്യം ലഭ്യമാക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്കരണവും നല്കാൻ തീരുമാനിച്ചു.
സ്കൂള്പരിസരത്ത് ലഹരിവസ്തുക്കളുടെ വില്പന കര്‍ശനമായി തടയണം. പൊലീസ്, എക്സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കർശന ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷിക്കാനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി ശക്തിപ്പെടുത്തും. കുട്ടികള്‍ക്ക് ശരിയായ ലൈംഗികവിദ്യാഭ്യാസം നല്കാൻ പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണം. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്‍കണം. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. പൊലീസ് സ്േറ്റഷനുകളിലെ ചൈല്‍ഡ് വെൽഫെയര്‍ ഓഫിസര്‍മാര്‍ സ്കൂളുകളുമായി നിരന്തരബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, നിയമസെക്രട്ടറി പി.കെ. അരവിന്ദബാബു, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍, സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ അനുപമ, എ.ഡി.ജി.പിമാരായ ഷെയ്ഖ് ദര്‍വേശ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.