ഹൈദരാബാദ് (തെലങ്കാന): പ്രമുഖ കവി ഇമ്രാൻ പ്രതാപ്ഗഡിനെതിരെ ഹൈദരാബാദ് െപാലീസ് കേസെടുത്തു. ‘എന്തുെകാണ്ട ് ഹൈദരബാദിൽ ഒരു ശാഹീൻ ബാഗ് ഇല്ല’ എന്ന ചോദിച്ചെന്നും ഇതു പ്രകോപനപരമാെണന്നും ചൂണ്ടിക്കാട്ടിയാണ് സബ് ഇൻ സ്പെക്ടർ എസ്. ഗുരുസ്വാമി ഇമ്രാനെതിരെ കേസെടുത്തത്.
ഫെബ്രുവരി 24ന് ഹൈദരാബാദിലെ ക്യുക്യൂ സ്റ്റേഡിയത്തിൽ സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരെ കവിത സംഗമം സംഘടിപ്പിച്ചിരുന്നു. വൈകിട്ട് ആറിന് തുടങ്ങി ഒമ്പതുമണിക്ക് പരിപാടി അവസാനിപ്പിക്കണമെന്ന കർശന നിർദേശം നൽകിയിരുന്നതായി ചാർമിനാർ പൊലീസ് പറയുന്നു. കൂടാതെ പരിപാടിക്ക് പ്രത്യേക മാർഗ നിർദേശങ്ങളും പൊലീസ് നൽകി.
എന്നാൽ, 3,000പേരോളം പങ്കെടുത്ത പരിപാടി കാണികളുടെ ആവശ്യത്തെ തുടർന്ന് 9.48 വരെ നീണ്ടു. ഇതു ചോദിക്കാനെത്തിയ പൊലീസിനോട് ഹൈദരബാദിൽ എന്തുകൊണ്ട് ഒരു ശാഹീൻബാഗ് ഉണ്ടാകുന്നില്ലെന്ന് അത്ഭുതപ്പെടുന്നുവെന്ന് ഇമ്രാൻ പറഞ്ഞതായി പൊലീസ് പറയുന്നു. ഇതു പ്രകോപന പരമാണെന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ പരിപാടി സംഘടിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.