അസമിലെ പൊലീസ് ക്രൂരത: അസം ഭവനിലേക്ക് മാർച്ച്​ നടത്തിയ ഫ്രറ്റേണിറ്റി നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: അസമിലെ ഭരണകൂട ഭീകരതക്കെതിരെ ഡൽഹിയിലും അലിഗഡിലും വിദ്യാർഥി പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചക്ക് ഡൽഹിയിലെ അസം ഭവനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറിന്‍റെ  നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ദേശീയ പ്രസിഡൻറ് ശംസീർ ഇബ്രാഹീം, സെക്രട്ടറി അബുതൽഹ അബ്ദ, നേതാക്കളായ ശർജീൽ ഉസ്മാനി, അഫ്രീൻ ഫാത്തിമ, ആർ.എസ് വസീം, ആയിഷ റെന്ന, ഇ.കെ റമീസ്, റാനിയ സുലൈഖ, നിദ പർവീൻ, ബിലാൽ ഇബ്നു ശാഹുൽ, ഫസ്മിയ തുടങ്ങി നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

അസമിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക, കുടിയൊഴിപ്പിക്കൽ നിർത്തിവെക്കുക, കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സീകരിക്കുക തുടങ്ങി മുദ്രാവക്യം വിളിച്ച് നൂറകണക്കിന് ഫ്രറ്റേണിറ്റി പ്രവർത്തകരാണ് വെള്ളിയാഴ്ച ഉച്ചക്ക് അസം ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസ് ക്രൂരതക്കെതിരെ അലിഗഡ് മുസ്​ലിം സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധിച്ചു.


വ്യാഴാഴ്ച രാവിലെയാണ്​ ധ​റാ​ങ്ങിലെ​ സി​പാ​ജ​റി​ൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ര​ണ്ടു​പേ​ർ തൽക്ഷണം ​കൊല്ലപ്പെടുകയും ചെയ്​തു. സ​ദ്ദാം ഹു​സൈ​ൻ, ശൈ​ഖ്​ ഫ​രീ​ദ്​ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

അസമിലെ ഭരണകൂട ഭീകരതക്കെതിരെ  അലിഗഡിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്നു


ഇതിൽ ഒരാളുടെ മൃതദേഹം പൊലീസിന്‍റെ കൂടെയുള്ള ഫോ​ട്ടോഗ്രാഫർ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ്​ നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്നതും പുറത്തുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്​ലിംകളാണ് കുടിയൈാഴിപ്പിക്കപ്പെട്ടവരിൽ അധികവും. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു മാസത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ 49 മുസ്​ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒ​ഴി​പ്പി​ക്ക​ലി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നും പൊ​ലീ​സ്​ അ​വ​രു​ടെ ജോ​ലി​യാ​ണ്​​ ചെ​യ്​​ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ഗു​വാ​ഹ​തി​യി​ൽ പ​റ​ഞ്ഞു. 800 കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച ജി​ല്ല ഭ​ര​ണ​കൂ​ടം അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന്​ ആ​രോ​പി​ച്ച്​ സി​പാ​ജ​റി​ൽ മൂ​ന്നു പ​ള്ളി​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.