ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് ദ്വിഗ്‍വിജയ് സിങ്ങിനെതിരെ കേസ്. ആർ.എസ്.എസ് മുൻ മേധാവി ഗോൾവാക്കറെ വിമർശിക്കുന്ന പോസ്റ്റർ ഷെയർ ചെയ്തതിലാണ് കേസ്. ആർ.എസ്.എസ് പ്രവർത്തകനും അഭിഭാഷകനുമായ രാജേഷ് ജോഷി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, പൊതുക്രമത്തിൽ വിഘാതം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ദ്വിഗ്‍വിജയ് സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
ഗോൾവാക്കറിന്റെ വിവാദ പോസ്റ്റർ ഷെയർ ചെയ്ത് ദളിതുകൾ, പിന്നോക്കക്കാർ, മുസ്‍ലിംകൾ, ഹിന്ദുക്കൾ എന്നിവർക്കിടയിൽ സംഘർഷമുണ്ടാക്കാൻ ദ്വിഗ്‍വിജയ് സിങ് ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആർ. സംഘപരിവാർ പ്രവർത്തകരുടേയും ഹിന്ദു സമൂഹത്തിന്റേയും വികാരം വ്രണപ്പെടുത്തുന്നതാണ് ഗോൾവക്കറെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഗോൾവാക്കറിന്റെ ചില വിവാദ പ്രസ്താവനകൾ ഉൾക്കൊള്ളുന്ന പോസ്റ്റാണ് ദ്വിഗ്വിജയ് സിങ് പങ്കുവെച്ചത്. എന്നാൽ, അത്തരം പ്രസ്താവനകൾ ഗോൾവാക്കർ നടത്തിയിട്ടില്ലെന്നാണ് ആർ.എസ്.എസ് വാദം. 1940 മുതൽ 1973 വരെ ഗോൾവാക്കറായിരുന്നു ആർ.എസ്.എസ് മേധാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.