ഛത്തീസ്ഗഢിൽ പൊലീസുകാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി

റായ്പുർ: ഛത്തീസ്ഗഢിലെ നക്‌സൽ ബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഒരു ഗ്രാമത്തിൽ പൊലീസുകാരനെ അജ്ഞാത സംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. പൊലീസ് ഹെഡ് കോൺസ്റ്റബിൾ സുക്‌മ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. കോൺസ്റ്റബിളിനെ ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

നക്‌സല്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഞായറാഴ്‌ച രാത്രി ഗാദിരാസ് ഗ്രാമത്തിൽ നടന്ന ഒരു മേളയില്‍ പങ്കെടുക്കാന്‍ സുക്‌മ പോയിരുന്നു. അവിടെവച്ച് അജ്ഞാതന്‍ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കഴുത്തിൽ മുറിവേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് സുക്‌മ സംഭവസ്ഥലത്തു തന്നെ മരിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നക്‌സലൈറ്റ് ആക്രമണമാണോ എന്ന് സംശയിക്കുമ്പോഴും വ്യക്തിവൈരാഗ്യം ഉൾപ്പെടെയുളള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Police constable hacked death in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.