കർഷക സമരത്തിന്​ ഐക്യദാർഢ്യവുമായെത്തിയ ശാഹീൻബാഗ്​ ദാദി പൊലീസ്​ കസ്​റ്റഡിയിൽ

ന്യൂഡൽഹി: കർഷക സമരം സന്ദർശിക്കാനെത്തിയ ശാഹീൻ ബാഗ്​ ദാദി എന്നറിയപ്പെടുന്ന ബിൽകീസ്​ ബാനുവിനെ ഡൽഹി പൊലീസ്​ കസ്​റ്റഡിയിൽ. ഡൽഹി-ഹരിയാന അതിർത്തിയായ സിൻഘുവിൽ വെച്ചാണ്​ ദാദിയെ കസ്​റ്റഡിയിലെടുത്തത്​. 

20ഓളം പൊലീസുകാർ ചേർന്നാണ് 82കാരിയായ​ ദാദിയെ തടഞ്ഞതെന്ന്​ 'ദി വയർ' റിപ്പോർട്ട്​ ചെയ്​തു. ''ഞങ്ങൾ കർഷകരുടെ പെൺമക്കളാണ്​. ഞങൾ ശബ്​ദമുയർത്തും. സർക്കാർ ഞങ്ങളെ കേൾക്കണം''- ദാദി നേരത്തേ പ്രതികരിച്ചിരുന്നു.

സി.എ.എ-എൻ.ആർ.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകർഷിച്ച ബിൽകീസ്​ ബാനു ടൈം മാഗസി​െൻറ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.