??????? ??????? ???? ??????? ??????????? ???? ????? '?????? ???' ??????????????

പാസ് ചോദിച്ച പൊലീസുകാരനെ 'സിറ്റ് അപ്' ചെയ്യിച്ച് കൃഷി ഓഫിസർ - video

പട്ന: ലോക്ഡൗൺ പാസ് ചോദിച്ചതിന് ബിഹാറിൽ പൊലിസുകാരനെ പരസ്യമായി 'ശിക്ഷിച്ച്' ജില്ലാ കൃഷി ഓഫിസർ. അരാരിയ ജില്ലയിലെ ബൈർഗച്ചി ഛൗക്കിലാണ് സംഭവം.

കൃഷി ഓഫിസറുടെ വാഹനം തടഞ്ഞ് പാസ് ചോദിച്ചതിന് ഗണേഷ് തത്ത്മയെന്ന പൊലീസുകാരനെ കൊണ് ട് 'സിറ്റ് അപ്' ചെയ്യിക്കുകയായിരുന്നു. കൃഷി ഓഫിസർ മനോജ് കുമാറിനെ അനുകൂലിച്ച് ചെക്ക്പോസ്റ്റി​​െൻറ ചുമതലയുള്ള മ ുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നതും വിഡിയോയിലുണ്ട്.

അതേസമയം, ഗണേഷ് തത്ത്മയെ മറ്റ് പൊലീസുകാർ നോക്കി നിൽക്കെ ക്ഷമ ചോദിപ്പിച്ചതും 'സിറ്റ് അപ്' ചെയ്യിച്ചതും അന്വേഷിക്കുമെന്ന് അരാരിയ എസ്.പി ധുരത് സയാലി പറഞ്ഞു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിയമം പാലിക്കാൻ ശ്രമിച്ച പൊലീസുകാരനെ അപമാനിച്ച ഉന്നത ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്.

"എനിക്ക് അത്യാവശ്യമായി വിഡിയോ കോൺഫറൻസ് മീറ്റിങ്ങിന് പോകണം. ഇല്ലെങ്കിൽ നിന്നെ ഞാൻ ജയിലിലടച്ചേനേ " എന്ന് കൃഷി ഓഫിസർ മനോജ് കുമാർ പറയുന്നതും വിഡിയോയിൽ കേൾക്കാം. "എ​​െൻറ ചുമതലയിലുള്ള ചെക്ക് പോസ്റ്റിൽ ഒരു ഉന്നത ഉദ്യോഗസ്ഥനെ തടഞ്ഞു. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ് " എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. ഗണേഷ് തത്ത്മ മാസ്ക് ധരിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ, കൃഷി ഓഫിസറോ മറ്റ് പൊലീസ് ഉദ്യോഗസ്ഥരോ മാസ്ക് ധരിച്ചിട്ടില്ല.

Tags:    
News Summary - police officer punished by agri officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.