ന്യൂഡൽഹി: എ.െഎ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരെൻറ മധ്യസ്ഥനുമായി കോടതി മുറികൾ കയറിയിറങ്ങി പൊലീസ്. രണ്ടില ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് ദിനകരൻ ൈകക്കൂലി വാഗ്ദാനം ചെയ്ത കേസിൽ മധ്യസ്ഥനായ സുകേഷ് ചന്ദ്രശേഖറിനെയും കൊണ്ടാണ് െപാലീസ് കോടതിമുറികൾ കയറിയിറങ്ങി കുഴങ്ങിയത്. ഞായറാഴ്ച രാത്രി ഡൽഹിയിലെ ഹോട്ടൽ മുറിയിൽ നിന്നും 1.3കോടി രൂപ സഹിതം പിടിയിലായ സുകേഷിനെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുന്നതിനായി തിങ്കളാഴ്ചയാണ് കോടതിയിൽ ഹാജരാക്കിയത്. പാട്യാല കോടതി കോംപ്ലക്സിലാണ് സുകേഷിനെ കൊണ്ടുവന്നത്. എന്നാൽ ജഡ്ജിമാരില്ലാത്തതിനാൽ കോടതി മുറികൾ കയറിയിറങ്ങി കുഴയുകയായിരുന്നു പൊലീസ്.
25ാം നമ്പർ കോടതിയിൽ പ്രത്യേക ജഡ്ജി പൂനം ചൗധരിയുടെ മുമ്പാകെ ഹാജരാക്കാൻ ൈവെകീട്ട് 4.40ഒാടെ പ്രതിയുമായി പൊലീസ് എത്തി. എന്നാൽ ജഡ്ജി അവധിയിലായിരുന്നു. അതിനാൽ 313ാം നമ്പർ കോടതിയിൽ പ്രത്യേക ജഡ്ജി എം.കെ നാഗ്പാലിന് മുമ്പാകെ ഹാജരാക്കാൻ ശ്രമിച്ചു. പക്ഷേ, അദ്ദേഹം കോടതിമുറിയിൽ ഇല്ലായിരുന്നു. പിന്നീട് 139ാം നമ്പർ കോടതിയിലെ ജഡ്ജിനു മുമ്പാകെ ഹാജരാക്കാനും നോക്കി. അവരും കോടതിയിൽ ഇല്ലായിരുന്നു.
അതോടെ ചീഫ് മെട്രോപൊളിറ്റൻ മെജിസ്ട്രേറ്റ് സതീഷ് കുമാർ അറോറക്ക് മുമ്പാകെ പ്രതിയെ ഹാജരാക്കാൻ പൊലീസ് നിർബന്ധിതരായി. അതിനായി 38ാം നമ്പർ റൂമിനു മുന്നിലെത്തിയ െപാലീസ് കുഴങ്ങി. അദ്ദേഹവും അവിടെ ഉണ്ടായിരുന്നില്ല. 30 മിനുേട്ടാളം കോടതി മുറികൾ കയറിയിറങ്ങി കുഴങ്ങിയ പൊലീസ് ഒടുവിൽ ബന്ധെപ്പട്ട ജഡ്ജി പുനം ചൗധരിയുടെ വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ എട്ടു ദിവസത്തെ െപാലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.