ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഗുസ്തി താരങ്ങൾ നടത്താനിരുന്ന വാർത്തസമ്മേളനത്തിന് ഡൽഹി പൊലീസ് വിലക്ക്. വ്യാഴാഴ്ച ഉച്ചക്ക് രാജ്ഘട്ടിൽ വാർത്തസമ്മേളനം നടത്തുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെ ഡൽഹി പൊലീസ് രാജ്ഘട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിന സുരക്ഷാക്രമീകരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞയെന്നാണ് പൊലീസ് വിശദീകരണം.
വാർത്തസമ്മേളനം പൊലീസ് തടസ്സപ്പെടുത്തിയെന്നും പുതിയ തീയതി ഉടൻ അറിയിക്കുമെന്നും ദേശീയ ഗുസ്തി താരവും സമര നേതാവുമായ വിനേഷ് ഫോഗട്ട് എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) അറിയിച്ചു. ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീയെ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന് ബ്രിജ് ഭൂഷണ് ശരണ്‍സിങ് കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.