ന്യൂഡൽഹി: കാറുകൾ തമ്മിൽ ഉരസിയത് ചൂണ്ടിക്കാട്ടിയ 50കാരനായ പൊലീസുകാരന് ക്രൂര മർദനം. ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ എം.ജി രാജേഷാണ് അക്രമണത്തിനിരയായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹിയിലെ തിലക് നഗർ പ്രദേശത്തുവെച്ചാണ് സംഭവം. പൊലീസുകാരന്‍റെ പരാതിയിൽ പറയുന്നതിങ്ങനെ: ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന കാറും മറ്റൊരു വാഹനവും ചെറുതായി ഇടിച്ചു. കാറിന്‍റെ കേടുപാടുകൾ ചൂണ്ടിക്കാണിക്കുകയും സൂക്ഷിച്ച് വണ്ടിയോടിക്കണമെന്ന് വാഹനത്തിലുള്ളവരോട് പറഞ്ഞു. തുടർന്ന് അവിടുന്ന് പോന്നെങ്കിലും ആ വാഹനത്തിലുണ്ടായിരുന്നവർ പിന്തുടർന്ന് എത്തുകയും തടഞ്ഞുനിർത്തി കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയുമായിരുന്നു. ഒരാൾ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. കൂടെയുണ്ടായ സ്ത്രീയും മറ്റൊരാളും ഇഷ്ടിക കൊണ്ട് ഇടിച്ചു. കാറിനും കേടുപാടുകൾ വരുത്തി. തലയിൽ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ടു -പരാതിയിൽ വിവരിക്കുന്നു.
സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.