ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പാർട്ടികൾ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഹിജാബ് വിഷയത്തെ മുതലെടുക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ. വർഗീയ വിഷം വിദ്യാർഥികളിൽ കുത്തിവെച്ച് അവരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ദേവഗൗഡ പറഞ്ഞു.
കർണാടക സർക്കാറിന് ഹിജാബ് പ്രശ്നത്തെ പരിഹരിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പിനു വേണ്ടി വർഗീയപ്രചാരണങ്ങൾ നടത്താനുള്ള ശ്രമങ്ങളെ തടയണമെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. കർണാടകയിലെ ഉഡുപ്പി സർക്കാർ പി.യു കോളേജിലും കുന്താപുര കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശനം നിഷേധിച്ചിരുന്നു.
കോളേജിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്കിനെ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് പെൺകുട്ടികൾ സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി ഇന്ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.