വോട്ടുയന്ത്രം: രാഷ്​​ട്രീയ പാർട്ടികൾക്ക്​ ഭിന്നാഭിപ്രായം


ന്യൂഡൽഹി: വോ​ട്ടു​യ​ന്ത്രം അട്ടിമറി വെളിപ്പെടുത്തലിനെ തുടർന്ന്​ അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ ി​ൽ ഇത്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക്​ പ​ല അ​ഭി​പ്രാ​യ​മാ​ണ് . ബാ​ല​റ്റ്​ പേ​പ്പ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തിയുടെ ആ​വ​ശ്യം, ലോ​ക്​​സ​ഭ തെ ​ര​ഞ്ഞെ​ടു​പ്പ്​ ഏ​റെ അ​ടു​ത്ത​തി​നാ​ൽ ​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ പ​ക്ഷം.

പ​കു​തി​യെ​ങ്കി​ലും യ​ന്ത്ര​ങ്ങ​ളി​ൽ ര​സീ​ത്​ ന​ൽ​കു​ന്ന വി​വി​പാ​റ്റ്​ സ്​​ഥാ​പി​ച്ച്​ ജ​ന​വി​ശ്വാ​സം തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. ല​ണ്ട​നി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​പി​ൽ സി​ബ​ൽ പ​െ​ങ്ക​ടു​ത്ത​ത്​ മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പി. എ​ന്നാ​ൽ, അ​തു സം​ഘ​ടി​പ്പി​ച്ച ആ​ഷി​ഷ്​ ​റേ ​ക്ഷ​ണി​ച്ച​തു​പ്ര​കാ​രം സ്വ​ന്തം​നി​ല​യി​ലാ​ണ്​ അ​ദ്ദേ​ഹം പ​െ​ങ്ക​ടു​ത്ത​തെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ വി​ശ​ദീ​ക​രി​ച്ചു.

വെ​ളി​പ്പെ​ടു​ത്ത​ൽ ത​ള്ളു​ക​യോ കൊ​ള്ളു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും, നി​ജ​സ്​​ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​റി​നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ അ​ഭി​ഷേ​ക്​ സി​ങ്​​വി പ​റ​ഞ്ഞു. വെ​ളി​പ്പെ​ടു​ത്ത​ൽ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ ഒ​ഴി​ഞ്ഞു​മാ​റാ​ൻ പാ​ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​പ്പി​​​െൻറ വി​ശ്വാ​സ്യ​ത ക​മീ​ഷ​ൻ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക​പി​ൽ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പോ​ത്​​ബ​ല​ക​മാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത, വ​ന്യ​മാ​യ ആ​രോ​പ​ണ​മാ​ണ്​ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​വി​ധി അ​വ​മ​തി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Political party on evm-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.