കൊൽക്കത്ത: 2014ലെ കേന്ദ്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വൻ വിജയത്തിനായി തന്ത്രങ്ങൾ മെനഞ്ഞ രാഷ്ട്രതന്ത്രജ്ഞൻ പ്രശാന്ത് കിശോർ തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പശ്മി ബംഗാ ൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനായി പ്രശാന്ത് കിശോര്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. മമതയുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയ ശില്പിയായി പ്രവര്‍ത്തിച്ച പ്രശാന്ത് 2011ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും മോദിക്കും ബി.ജെ.പിക്കും തന്ത്രമോതിയിരുന്നു. 2015ല്‍ ബീഹാറില്‍ ജെ.ഡി.യുവിന് വേണ്ടിയും 2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വേണ്ടിയും കിശോര്‍ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്‍റെ ഉപദേശകനായും പ്രവർത്തിച്ചു.
ജെ.ഡി.യുവും ബി.ജെ.പിയും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ മുഖ്യ ശത്രുകൂടിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രശാന്ത് കിശോര്‍ പ്രവര്‍ത്തിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. നിലവില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ ഉപാധ്യക്ഷനാണ് പ്രശാന്ത് കിശോര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.