ബണ്ട(യു.പി): പബ്ലിസിറ്റി മാത്രം ലക്ഷ്യമാക്കിയുള്ള ‘പ്രധാൻ പ്രചാർ മന്ത്രി’ പദമാണ് നരേ ന്ദ്ര മോദിക്ക് ചേരുകയെന്ന് എ.െഎ.സി.സി ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബണ്ട നഗരത്തിൽ കുടിവെള്ളം പാഴാക്കി മോദിക്ക് സ്വീകരണം ഒരുക്കുന്നതിനെ വിമർശിച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
വ്യാഴാഴ്ച നഗരത്തിൽ പ്രചാരണത്തിനെത്തുന്ന മോദിക്ക് സ്വീകരണം ഒരുക്കാൻ കടുത്ത വരൾച്ചക്കിടയിലും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൊതുജനത്തിനും കർഷകർക്കും പക്ഷികൾക്കും മൃഗങ്ങൾക്കും നൽകേണ്ട വെള്ളം ഉപയോഗിച്ച് അധികൃതർ റോഡ് വൃത്തിയാക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. കാവൽക്കാരനാണോ അതോ ചക്രവർത്തിയാണോ ഡൽഹിയിൽനിന്ന് ഇവിടേക്ക് വരുന്നതെന്നും പ്രിയങ്ക പരിഹാസത്തോടെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.