ന്യൂഡൽഹി: വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനുള്ള പ്രവർത്തനം നടത് തുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തോടെ ക ോൺഗ്രസിൻെറ പ്രഥമ പരിഗണന ഇടതുപക്ഷത്തെ തോൽപ്പിക്കുകയാണെന്ന് വ്യക്തമായതായും കാരാട്ട് പറഞ്ഞു.
ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കുകയെന്ന കോൺഗ്രസ് നയത്തിന് വിരുദ്ധമാണ് രാഹുലിൻെറ വയനാട് സ്ഥാനാർഥിത്വമെന്നും കാരാട്ട് വ്യക്തമാക്കി. നേരത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിൻെറ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് മണ്ഡലത്തിൽ രാഹുൽ മൽസരിക്കുക വഴി ദക്ഷിണേന്ത്യയിൽ പ്രഭാവമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിൻെറ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.