വർഗീയ രാഷ്​ട്രീയത്തിനെതിരെ ഒന്നിച്ച്​ പോരാടണം -കാരാട്ട്​

കോയമ്പത്തൂർ: രാജ്യമൊട്ടുക്കും ആർ.എസ്​.എസും ബി.ജെ.പിയും ചേർന്ന്​ വർഗീയ രാഷ്​ട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ ജനകീയമുന്നേറ്റം ഉണ്ടാവണമെന്നും സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം പ്രകാശ്​ കാരാട്ട്​. തമിഴ്​നാട്ടിൽ വർഗീയ സംഘർഷം സൃഷ്​ടിച്ച്​ രാഷ്​ട്രീയ മുതലെടുപ്പിന്​ ശ്രമിക്കുന്ന ബി.ജെ.പിയുടെ നടപടികളിൽ പ്രതിഷേധിച്ച്​ കോയമ്പത്തൂരിൽ വിവിധ രാഷ്​ട്രീയ കക്ഷികളുടെ കൂട്ടായ്​മ സംഘടിപ്പിച്ച ‘ജനകീയവേദി’യുടെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂർ, കന്യാകുമാരി, തിരുപ്പൂർ ജില്ലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ചില സംഘ്​പരിവാർ ശക്തികൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരായാണ്​ ജനകീയവേദി രൂപവത്​കരിച്ചത്​. ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം മുസ്​ലിംകൾക്കും ദലിതുകൾക്കുമെതിരെ നിരവധി അക്രമ സംഭവങ്ങളാണ്​ അരങ്ങേറുന്നത്​. രാജ്യത്ത്​ ഒരേ മതവും ഭാഷയും സംസ്​കാരവും കൊണ്ടുവരാനാണ്​ ആർ.എസ്​.എസി​​െൻറ ശ്രമമെന്നും കാരാട്ട്​ അറിയിച്ചു.

വിനായക ചതുർഥിയാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ വർഗീയ സംഘർഷം സൃഷ്​ടിക്കുന്നതിനാണ്​ ബി.ജെ.പി നീക്കം നടത്തുന്നതെന്ന്​ പെരിയാർ ദ്രാവിഡ കഴകം ജനറൽ സെക്രട്ടറി കെ. രാമകൃഷ്​ണൻ ആരോപിച്ചു.

Tags:    
News Summary - Prakash Karat ract to Religious Politics -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.