ആരോപണം മറുപടി അർഹിക്കാത്തത്, കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

ചെന്നൈ: മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പണം വാങ്ങിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽ ആരോപിച്ചിരുന്നു.

കമൽഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. 25 കോടി രൂപ കൈപ്പറ്റിയാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു.

ഇതാണ് കമ്യൂണിസ്റ്റ് പാർട്ടിയെ ചൊടിപ്പിച്ചത്. തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡി.എം.കെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

Tags:    
News Summary - Prakash Karat says Kamal Haasan does not know politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.