ന്യൂഡൽഹി: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കിയിരുന്നുവെങ്കിലും നിലയിൽ പുരോഗതിയുണ്ടായില്ല. ആരോഗ്യനില വഷളായിരിക്കുകയാണ് എന്നാണ് സെനിക ആശുപത്രി ഇറക്കിയ ബുള്ളറ്റിനിൽ പറയുന്നത്.
84 വയസ്സുള്ള ഇദ്ദേഹം ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ജനങ്ങളെ അറിയിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് തിങ്കളാഴ്ച അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.