ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി വെന്‍റിലേറ്ററിൽ തുടരുന്നു. ഹൃദയത്തിന്‍റെ പ്രവർത്തനത്തിൽ പുരോഗതിയുണ്ടെന്നും രക്തയോട്ടം സാധാരണ നിലയിലായതായും മകൻ അഭിജിത് മുഖർജി അറിയിച്ചിരുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പ്രണബിന്‍റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇത് മാറ്റാനായി ശസ്ത്രക്രിയ നടത്തി. ഇതിനിടെ കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളായി.
പിതാവിന് വേണ്ടി പ്രാർഥിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്ന് മകൻ അഭിജിത് മുഖർജി കഴിഞ്ഞ ദിവസം രാത്രി ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലാണ് പ്രണബ് മുഖർജി ചികിത്സയിലുള്ളത്. ആഗസ്റ്റ് 10നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.