ന്യൂഡൽഹി: ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമൊത്ത് ഗുരുഗ്രാമിൽ വേദി പങ്കിട്ടതും ആർ.എസ്.എസുമായി ബന്ധമുള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതും വിവാദമായിരിക്കെ പ്രതികരണവുമായി മുൻരാഷ്ട്രപതി പ്രണബ് മുഖർജി. ‘സ്മാർട്ട് ഗ്രാം യോജന’ എന്ന പദ്ധതിയിൽ ആർ.എസ്.എസുമായി പ്രണബിെൻറ ഫൗണ്ടേഷൻ കൈകോർക്കുന്നുവെന്ന ആരോപണം അദ്ദേഹത്തിെൻറ ഒാഫിസ് നിഷേധിച്ചു.
ഇതേ പദ്ധതിക്കു കീഴിൽ ആലിപുർ, ദുവാല, ഹർചന്ദ്പുർ, താജ്പുർ, റോസ് കാ മിയോ എന്നീ ഗ്രാമങ്ങൾ രാഷ്ട്രപതിയായിരിക്കേ 2016ൽ പ്രണബ് ദത്തെടുത്തിരുന്നു. ഗ്രാമീണ ജനതക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനെന്ന പേരിലായിരുന്നു ഇത്. ഹരിയാനയിൽ ആർ.എസ്.എസ് ആരംഭിക്കുന്ന പുതിയ പദ്ധതികളിൽ പ്രണബ് ഫൗണ്ടേഷൻ ഭാഗഭാക്കായേക്കുമെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു.
ഇതേ തുടർന്നാണ് അത്തരമൊരു ബന്ധം നിഷേധിച്ച് അദ്ദേഹത്തിെൻറ ഒാഫിസ് പ്രസ്താവനയിറക്കിയത്. ഞായറാഴ്ച നടന്ന പരിപാടിയിലേക്ക് നിരവധി ആർ.എസ്.എസ് പ്രവർത്തകരെ അദ്ദേഹം ക്ഷണിച്ചിരുന്നു. എന്നാൽ, രണ്ടു വർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിന് ഹരിയാന സർക്കാറിെൻറ ക്ഷണം അനുസരിച്ചാണ് ഗുരുഗ്രാമിലെ പരിപാടിയിൽ സംബന്ധിച്ചതെന്നാണ് മുഖർജി ഇപ്പോൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.