കൊൽക്കത്ത: മുൻ രാഷ്ട്രപതിയും കോൺഗ്രസിന്‍റെ സമുന്നത നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഏറെ നാളായി അന്തരീക്ഷത്തിലുണ്ടായിരുന്ന അഭ്യൂഹം ശരിവെച്ച് തിങ്കളാഴ്ചയാണ് അഭിജിത് തൃണമൂലിൽ ചേർന്നത്.
''ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി ഞാൻ പിന്തുടരുന്നു. എല്ലാവരുടെയും പിന്തുണയോടെ രാജ്യത്ത് മൊത്തം ബി.ജെ.പിക്കെതിരെ പൊരുതാൻ മമതക്കാകും''- അഭിജിത് തൃണമൂൽ പ്രവേശനത്തിന് ശേഷം പറഞ്ഞു.
ജംഗിപൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് എം.പിയായിരുന്ന അഭിജിത് നൽഹട്ടിയിൽ നിന്നും എം.എൽ.എയുമായിരുന്നു. ജംഗിപൂർ നിയസഭ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അഭിജിത് തൃണമൂൽ സ്ഥാനാർഥിയായേക്കും. പ്രണബ് മുഖർജിയുടെ തട്ടകമായ ജംഗിപൂർ മണ്ഡലത്തിൽ നിന്നും അഭിജിത് രണ്ടുപ്രാവശ്യം കോൺഗ്രസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.