ന്യൂഡൽഹി: രാജ്യ വ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള മോദി സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ. എൻ.ആർ.സി രാജ്യവ്യാപകമാക്കുന്നത് പൗരത്വത്തിെൻറ മൂല്യമില്ലാതാക്കുന്നതിന് തുല്യമാണ്. ദരിദ്രരും അരികുചേർക്കപ്പെട്ടവരുമാണ് ഇതിൽ അനുഭവിക്കേണ്ടി വരികയെന്നും പ്രശാന്ത് ട്വിറ്ററിലൂടെ വിമർശിച്ചു.
മോദി സർക്കാറിെൻറ നോട്ട് നിരോധനത്തെയും പൗരത്വ നിയമ ഭേദഗതിെയയും എതിർത്ത പ്രശാന്ത് കിഷോർ ജെ.ഡി.യുയിൽ നിന്ന് രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഷേധിച്ചതിന് തൊട്ടുപിറകെയാണ് പ്രശാന്തിെൻറ വിമർശനം.
രാജ്യ വ്യാപക എൻ.ആർ.സി എന്ന ആശയം പൗരത്വത്തിെൻറ മൂല്യമില്ലാതാക്കലിന് തുല്യമാണ്. അത് നിങ്ങൾ തെളിയിക്കുന്നതുവരെ നിയമപ്രാബല്യമില്ല. ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ് എന്നതാണ് മുൻ അനുഭവങ്ങൾ -പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ഉപേക്ഷിക്കാൻ തയാറല്ല എന്ന ഹാഷ് ടാഗോടെയാണ് പ്രശാന്തിെൻറ ട്വീറ്റ്.
പൗരത്വ ഭേദഗതി ബില്ലിനെതിരെയും പ്രശാന്ത് കിഷോർ രൂക്ഷ വിമർശനമുയർത്തിയിരുന്നു. എൻ.ഡി.എ സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മാരകമായ ചേരുവകളാണെന്നായിരുന്നു പ്രശാന്തിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.