മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; കമീഷന്റെ സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ. രണ്ടു സംസ്ഥാനങ്ങളിലേയും സ്ഥിതി വിലയിരുത്തുന്നതിനുള്ള സന്ദർശനത്തിന് കമീഷൻ ഇന്ന് തുടക്കം കുറിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലാണ് സന്ദർശനം. കമീഷൻ ഇന്നും നാളെയും ഝാർഖണ്ഡിലെയും വെള്ളിയാഴ്ച മഹാരാഷ്ട്രയിലെയും സ്ഥിതി വിലയിരുത്തും.

ഹരിയാന വോട്ടെടുപ്പ് കഴിഞ്ഞയുടൻ രണ്ട് സംസ്ഥാനങ്ങളിലെയുംതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26 നും ഝാർഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി 5 നും അവസാനിക്കും. മുൻപ് ഹരിയാനയിലും മഹാരാഷ്ട്രയിലും ഒരേസമയത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.

അതേസമയം ജമ്മു കശ്മീരിൽ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഹരിയാനയിൽ ഒക്ടോബർ 5 നും തെരഞ്ഞെടുപ്പ് നടക്കും.

Tags:    
News Summary - Pre-election visit to Maharashtra and Jharkhand Assemblies begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.