ന്യൂഡൽഹി: വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാനുള്ള മുൻഗ ണന പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനം രണ്ടാമൂഴത്തിലേക്ക് ചുവടുവെച്ച മോദിസർക്കാറിന് ആഘാതമായി. കയറ്റുമതി രംഗത്ത് ഇന്ത്യക്ക് തിരിച്ചടി സമ്മാനിക്കുന്നതാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം.
അമേരിക്കയുടെ തീരുമാനം നിർഭാഗ്യകരമാണെന്ന് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു. വാണിജ്യ കാര്യങ്ങളിൽ ദേശീയ താൽപര്യമാണ് ഉയർത്തിപ്പിടിക്കുന്നത്. ജീവിതനിലവാരം ഉയർത്തണമെന്ന് ഇവിടത്തെ ജനങ്ങൾക്കും ആഗ്രഹമുണ്ട്. ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു ധാരണയിൽ എത്തിച്ചേരാൻ അമേരിക്കയുടെ അഭ്യർഥന പ്രകാരം ഇന്ത്യ ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അമേരിക്കക്ക് അത് സ്വീകാര്യമായില്ല -സർക്കാർ വിശദീകരിച്ചു.
സാമ്പത്തിക വികസനത്തിൽ വികസ്വര രാജ്യങ്ങളെ പിന്തുണക്കുന്ന ജനറൈലസ്ഡ് സിസ്റ്റം ഒാഫ് പ്രിഫറൻസിൽനിന്ന് (ജി.എസ്.പി) ഇന്ത്യയെ ഇൗ മാസം അഞ്ചിന് ഒഴിവാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. മാർച്ചിൽ തന്നെ ഇൗ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ അമേരിക്ക നൽകുന്നതിനു ആനുപാതികമായ പരിഗണന കിട്ടുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് അമേരിക്കൻ നീക്കം.
പതിറ്റാണ്ടുകളായി ജി.എസ്.പി പരിഗണനയുടെ ഗുണഭോക്താവാണ് ഇന്ത്യ. തീരുവരഹിതമായി വിവിധ ഉൽപന്നങ്ങൾ ഇതുവഴി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാം. കാർഷികോൽപന്ന, ആഭരണ, വാഹനഭാഗ കയറ്റുമതി രംഗത്താണ് അമേരിക്കൻ തീരുമാനം ഇന്ത്യക്ക് ദോഷം ചെയ്യുക. ഇൗ മേഖലയിൽ രണ്ടായിരത്തോളം ഉൽപന്നങ്ങൾ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
വികസ്വര രാജ്യങ്ങൾക്ക് അമേരിക്ക മുൻഗണന നൽകുേമ്പാൾ, അതിനു പകരമായി ഇൗ രാജ്യങ്ങൾ അവരുടെ വിപണി അമേരിക്കൻ കമ്പനികളോട് ഉദാരത കാട്ടണമെന്ന് നിബന്ധനയുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി കൂടുതലാണ്; ഇറക്കുമതി കുറവാണ്. ഇൗ വ്യാപാരക്കമ്മിയാണ് അമേരിക്കയെ ചൊടിപ്പിച്ചത്. തുർക്കിയെ േമയ് 17ന് വ്യാപാര മുൻഗണന പട്ടികയിൽനിന്ന് നീക്കിയിരുന്നു.
ഇന്ത്യക്ക് കിട്ടിപ്പോരുന്ന ആനുകൂല്യങ്ങൾ തുടരാൻ മോദിസർക്കാർ ഒന്നും ചെയ്തില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.