ഹിമാചൽ: പ്രേംകുമാർ ദുമൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രേംകുമാർ ദുമൽ ബി.ജെ.പിയെ നയിക്കും. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രേംകുമാറിന്‍റെ േപര് ദേശീയ അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപിച്ചത്. രണ്ടു തവണ ഹിമാചൽ മുഖ്യമന്ത്രിയായിരുന്നു പ്രേംകുമാർ ദുമൽ. 

ശനിയാഴ്ച ചേർന്ന സ്ഥാനാർഥി നിർണയ കമ്മിറ്റി അന്തിമ പട്ടികക്ക് രൂപം നൽകിയിരുന്നു. കേന്ദ്ര മന്ത്രിയും പാർട്ടിയുടെ ചീഫ് തെരഞ്ഞെടുപ്പ് സമിതി അംഗവുമായ ജെ.പി നദ്ദയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 

68 അംഗ നിയമസഭാ സീറ്റിലേക്കാണ് നവംബർ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുക. 
 

Tags:    
News Summary - Prem Kumar Dhumal, BJP's CM Candidate in Himachal Pradesh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.