പെട്രോൾ വില 100 കടന്ന സാഹചര്യത്തിൽ ഭോപ്പാലിലെ പെട്രോൾ പമ്പിന് മുന്നിൽ ബാറ്റും ഹെൽമറ്റുമേന്തി പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

90കളിൽ അതിവേഗം; സെഞ്ച്വറിയടിച്ച് പെട്രോൾ വില

ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം പെട്രോൾ വില 100 കടന്നു. രാജസ്​ഥാനിലും മഹാരാഷ്​ട്രയിലുമാണ് പ്രീമിയം പെട്രോൾ വില 100 രൂപ കടന്നത്. രാജസ്​ഥാനിൽ പ്രീമിയം പെട്രോൾ ലിറ്ററിന്​ 102.7 രൂപയും പ്രീമിയം ഡീസലിന്​ 99.29 രൂപയുമാണ്​. മഹാരാഷ്​ട്രയിൽ പ്രീമിയം പെട്രോൾ വില 100.16 രൂപയിലെത്തി​.

തുടർച്ചയായി ആറാം ദിനമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്​ച രാജസ്​ഥാനിൽ പെട്രോളിന്​ 29 പൈസയും ഡീസലിന്​ 32 പൈസയും​ വർധിച്ചതോടെ ശ്രീഗംഗ നഗരത്തിൽ പെട്രോൾ ലിറ്റർ വില 99.29 രൂപയും ഡീസലിന്​ 91.17 രൂപയുമായി. രാജ്യത്ത്​ ഏറ്റവും കൂടുതൽ ഇന്ധന നികുതി രാജസ്​ഥാനിലാണ്​​. അതുകൊണ്ടാണ്​ വിലയും ഉയർന്നത്​.

കഴിഞ്ഞ മാസം രാജസ്​ഥാൻ സർക്കാർ നികുതി രണ്ടുശതമാനം കുറച്ചിരുന്നു. മഹാരാഷ്​ട്രയിലെ പർബാനി ജില്ലയിൽ പെട്രോൾ വില 97.38 ആണ്​. ഡൽഹിയിൽ പെട്രോൾ വില 88.73 രൂപയിലെത്തിയിട്ടുണ്ട്​​. ഡീസലിന്​​ 79.06 രൂപയാണ്​. 

Tags:    
News Summary - Premium petrol price crosses 100 mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.