മുത്തലാഖ്​ ബില്ലിന്​ രാഷ്​ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്​ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമ​െൻറ്​ അംഗീകാരത്തോടെ സ്ഥിരനിയമമായത്.

മുത്തലാഖ്​ ബില്‍ സെലക്​ട്​ കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 84നെതിരെ 99 വോട്ടിന് തള്ളിക്കളഞ്ഞാണ് ബില്‍ പാസാക്കിയത്.

Tags:    
News Summary - president approves triple talaq bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.