ന്യൂഡൽഹി: ഇന്ത്യൻ സമുദ്രത്തിലെ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രങ്ങളായ മൗറീഷ്യസും മഡഗാസ്കറും സന്ദർശിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചു. അഞ്ച് ദിവസത്തെ സന്ദർശനമാണ് രാഷ്ട്രപതിയുടേത്. മൊറീഷ്യസിന്റെ അൻപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.
14, 15 തീയതികളിൽ രാഷ്ട്രപതി മഡഗാസ്കർ സന്ദർശിക്കും. കേന്ദ്രസഹമന്ത്രി അശ്വനികുമാർ ചൗബെ, മനോജ് തിവാരി എം.പി തുടങ്ങിയവരും രാഷ്ട്രപതിക്കൊപ്പം ഇരുരാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ഉന്നത നേതാവ് മഡഗാസ്കർ സന്ദർശിക്കുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.