ന്യൂഡൽഹി: രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള രാംനാഥ് കോവിന്ദിെൻറ ആദ്യ ഒൗദ്യോഗിക സന്ദർശനം കശ്മീരിലെ അതിർത്തിപ്രദേശമായ ലേയിൽ. അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതി തിങ്കളാഴ്ച ഇവിടെയെത്തുന്നത്. അതിർത്തിയിലെ ഇന്ത്യൻ സൈനികർക്ക് ആത്മവിശ്വാസം പകരാൻകൂടിയാണ് സന്ദർശനം.
ലഡാക്കിലെ അഞ്ച് സൈനിക ബറ്റാലിയനിലുള്ളവർക്ക് ‘പ്രസിഡൻഷ്യൽ കളേഴ്സ്’ ബഹുമതി അദ്ദേഹം സമ്മാനിക്കും. മികച്ച സേവനത്തിന് ഒരു െറജിമെൻറിന് നൽകുന്ന ബഹുമതിയാണ് പ്രസിഡൻഷ്യൽ കളേഴ്സ്. കാർഗിൽ യുദ്ധത്തിൽ പെങ്കടുത്ത 900 സൈനികരുള്ള അഞ്ച്റെജിമെൻറുകളാണ് ബഹുമതിക്ക് അർഹമാകുന്നത്.
ലേയിലെത്തുന്ന രാംനാഥ് കോവിന്ദ് ഒരുദിവസം മുഴുവൻ അവിടെ ചെലവിടുമെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഒൗദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി ഇവിടെയെത്തിയ കരസേന മേധാവി ബിപിൻ റാവത്തും ചടങ്ങിൽ സംബന്ധിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിെൻറ ഭാഗമായാണ് കരസേന മേധാവി ഇവിടെയെത്തിയത്. സ്വാതന്ത്ര്യ ദിനത്തിൽ ലഡാക്കിലെ തടാക തീരത്ത് ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായതിെൻറ തുടർച്ചയായാണ് കരസേന മേധാവിയുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.