പാർലമെന്‍റ് ബ്ലോക്ക് ഉദ്ഘാടനം: മോദി സർക്കാർ രാഷ്ട്രപതി‍യോട് അനാദരവ് കാണിക്കുന്നു- ഖാർഗെ

ന്യൂഡൽഹി: പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ നരേന്ദ്രമോദി സർക്കാർ രാഷ്ട്രപതിയോട് അനാദരവ് കാട്ടിയെന്നും ബി.ജെ.പി-ആർ.എസ്.എസ് സർക്കാരിന് കീഴിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസ് ടോക്കണിസമായി ചുരുങ്ങിയെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.  ദലിത് സമുദായത്തില്‍ നിന്ന് രാഷ്ട്രപതിയെ തിരഞ്ഞെടുത്തത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ പ്രഥമ പൗരനാണ് രാഷ്ട്രപതി. ഇന്ത്യയുടെ പരമോന്നത നിയമനിർമ്മാണ സമിതിയുടെ ഏറ്റവും ഉയർന്ന ഭരണഘടനാപരമായ അധികാരിയാണ് അവർ. ഇന്ത്യയുടെ പാർലമെന്റ് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ പരമോന്നത നിയമനിർമ്മാണ സ്ഥാപനമാണ്. ഇന്ത്യൻ രാഷ്ട്രപതിക്കാണ് അതിന്റെ പരമോന്നത ഭരണഘടനാ അധികാരം. അവർ മാത്രമാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാ പൗരന്മാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നത്. അതിനാൽ പുതി പാർലമെന്‍റ് മന്ദിരംരാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വി.ഡി സവർക്കറിന്‍റജന്മദിനമായി മെയ് 28ന് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.എം.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, തൃണമൂൽ കോൺഗ്രസ് നേതാവ് സുഖേന്തു ശേഖർ റായ്, സി.പി.ഐ നേതാവ് ഡി. രാജ, തുടങ്ങിയവർ ഊ അവശ്യമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - ‘President reduced to tokenism under BJP rule’: Kharge's jibe at Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.