ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാല് പ്രതികളിലൊരാളായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളി. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെ നൽകിയ ദയാഹരജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. വധശിക്ഷ വിധിക്കപ്പെട്ടവരിൽ ദയാഹരജി സമർപ്പിച്ച അവസാന വ്യക്തിയായിരുന്നു പവൻ ഗുപ്ത. ഇതോടെ കേസിലെ നാല് പ്രതികളുടെ ദയാഹരജിയിലും രാഷ്ട്രപതി തീരുമാനമെടുത്തു കഴിഞ്ഞു.
ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയാണ് പവൻഗുപ്തയുടെ തിരുത്തൽ ഹരജി തള്ളിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. ഇത് തള്ളിയതിന് പിന്നാലെയാണ് ദയാഹരജി നൽകിയത്. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.
കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹരജി നേരത്തേ രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെതിരെ മുകേഷും വിനയ് ശർമയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളി. എന്നാൽ അക്ഷയ് കുമാർ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.