ബി.ജെ.പി എം.പിയെ അയോഗ്യയാക്കമെന്ന ഹരജി പ്രസിഡന്‍റ്  തള്ളി

ന്യൂഡൽഹി: ബി.ജെ.പി എം.പിയെ അയോഗ്യയാക്കമെന്ന ഹരജി പ്രസിഡന്‍റ്  രാംനാഥ് കോവിന്ദ് തള്ളി. മധ്യപ്രദേശിലെ ബി.ജെ.പി എം.പി റിതി പഥക്ക് സത്യപ്രതിജഞ ചെയത്  അധികാരമേൽക്കുമ്പോൾ സില പഞ്ചായതത് പ്രസിഡന്‍റായി പ്രവർത്തിച്ചു വരികയായിരുന്നു. 2014 മെയ് 16ന് സിധി ലോക്സഭാ മണ്ഡലത്തിലെ എം.പിയായി അധികാരമേൽക്കുമ്പോൾ സ്ഥാനം രാജിവെച്ചിരുന്നില്ല എന്നായിരുന്നു റിതിക്കെതിരായ പരാതി. 

ഭരണഘടനയിലെ ആർട്ടിക്ക്ൾ 20 പ്രകാരം എം.പിയെ അയോഗ്യയായി പരിഗണിക്കേണ്ടതെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

മാർട്ട് 8നാണ് ഇതുസംബന്ധിച്ച് പരാതി രാഷ്ട്രപതിക്ക് പരാതിക്കാരൻ നൽകിയത്.  മെയ് 24നാണ് റിതി രാജിവെക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. 29നാണ് റിതിയുടെ അപേക്ഷ സ്വീകരിക്കപ്പെട്ടത്. ഒരേസമയം, രണ്ട് ഔദ്യോഗിക പദവികൾ ഒരുമിച്ച് വഹിച്ചതിനാൽ എം.പിയെ അയോഗ്യയാക്കണം എന്നാണ് ഹരിജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.

Tags:    
News Summary - President rejects plea to disqualify BJP MP -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.