ഡൽഹി ​പത്രപ്രവർത്തക നിയമത്തിന്​ രാഷ്​ട്രപതിയുടെ അംഗീകാരം 

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്​​മി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ‘ഡ​ൽ​ഹി പ​ത്ര​പ്ര​വ​ർ​ത്ത​ക നി​യ​മം- 2015’ന്​​ ​രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു​പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം, തൊ​ഴി​ൽ സ​മ​യം തു​ട​ങ്ങി​യ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ ശി​ക്ഷ ല​ഭി​ക്കും. ​ആ​റു​മാ​സം ത​ട​വോ 5,000 രൂ​പ പി​ഴ​യോ ഇ​വ​ര​ണ്ടും ഒ​രു​മി​ച്ചോ ആ​ണ്​ ശി​ക്ഷ.

ആ​വ​ശ്യ​മാ​യി​വ​ന്നാ​ൽ ത​ട​വ്​ ഒ​രു വ​ർ​ഷ​മാ​യും പി​ഴ 10,000 രൂ​പ​യാ​യും ഉ​യ​ർ​ത്തും. 2015 ഡി​സം​ബ​റി​ലാ​ണ്​ ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​യ​മം പാ​സാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ‘മ​ജീ​തി​യ വേ​ജ് ബോ​ർ​ഡ്​’ നി​​ർ​ദേ​ശ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന സം​സ്​​ഥാ​ന​മാ​ണ്​ ഡ​ൽ​ഹി​യെ​ന്ന്​​ തൊ​ഴി​ൽ മ​​ന്ത്രി ഗോ​പാ​ൽ റാ​യ്​ പ​റ​ഞ്ഞു. ഡ​ൽ​ഹി അ​ടി​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​​ നി​യ​മം ബാ​ധ​ക​മാ​വു​ക. 

Tags:    
News Summary - President Signed Delhi Journalist Law -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.