വാരാണസി: രാഷ്ട്രപതിയിൽനിന്നും പ്രധാനമന്ത്രിയിൽനിന്നുമെല്ലാം അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് വാരാണസിയിലെ രാജേഷ് കുമാർ സാഹ്നി എന്ന സമുദ്രവിജ്ഞാന വിദഗ്ധൻ. എന്നാലിപ്പോൾ അദ്ദേഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ മീൻമാർക്കറ്റിൽ ചെല്ലണം. ഉച്ചക്ക് രണ്ടര മുതൽ രാത്രി വരെ മീൻവിറ്റാണ് ഈ എം.എസ്സി ഫിഷറീസ് ബിരുദധാരി കുടുംബം പോറ്റുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഫിഷറീസ് വിഭാഗം സൂപ്പർവൈറസറായിരുന്നു അദ്ദേഹം. 2014ൽ ഡിപ്പാർട്ട്മെൻറ് അടച്ചുപൂട്ടിയതോടെ പണിയില്ലാതായി.
നാലു പുസ്തകങ്ങളും നിരവധി ലേഖനങ്ങളുമെഴുതിയിട്ടുണ്ട് സാഹ്നി. ഗംഗാ നദീതടത്തിലെ മത്സ്യവർഗങ്ങളെക്കുറിച്ചുള്ള പുസ്തകത്തിെൻറ പണിപ്പുരയിലാണ്. ലോക്ഡൗൺ തുടക്കഘട്ടത്തിൽ ഒരു കിലോ മീൻ മാത്രമാണ് വിറ്റിരുന്നതെന്നും ഇപ്പോൾ പത്തു കിലോയോളം മീൻ വിൽക്കാനാവുന്നതുകൊണ്ട് ജീവിതം നീങ്ങുന്നുവെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ, നെയ്ത്തുകാരും കരകൗശല വിദഗ്ധരുമുൾപ്പെടെയുള്ള ഇവിടുത്തെ സാധാരണക്കാരുടെ ജീവിതം അത്യന്തം ദുരിതപൂർണമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.