ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും മൊബൈൽ കണക്ഷൻ എടുക്കാനും തിരിച്ചറിയൽ ര േഖയായി ആധാർ ഉപേയാഗിക്കാൻ അനുവാദം നൽകുന്ന ഒാർഡിനൻസിന് രാഷ്ട്രപതി അനുമതി ന ൽകി.
നേരത്തേ ലോക്സഭ ബില്ലായി പാസാക്കിയ ഒാർഡിനൻസ് രാജ്യസഭയിൽ ഇതുവരെ വോട്ടിനിട്ടിരുന്നില്ല. സഭയുടെ കാലാവധി അവസാനിക്കാൻ പോകുന്ന സാഹചര്യത്തിൽ ബിൽ രാജ്യസഭയിൽ എത്തുകയില്ല എന്നതിനാൽ വീണ്ടും ഒാർഡിനൻസ് കൊണ്ടുവരാൻ കഴിഞ്ഞ ആഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ആധാറിെൻറ ഉപയോഗത്തിൽ സ്വകാര്യത ലംഘിക്കുന്നതിനെതിരെ നേരേത്ത ഭേദഗതി വഴി കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. തിരിച്ചറിയൽ രേഖയായി ആധാർ നൽകുേമ്പാൾ അതിലെ ബയോമെട്രിക് വിവരങ്ങളും ആധാർ നമ്പറും സേവനദാതാവ് ശേഖരിക്കുന്നത് ഭേദഗതി വഴി നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.