ന്യൂഡൽഹി: കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഡൽഹി എയിംസ് ആശുപത്രിയിൽ നിന്ന് മോദി ആദ്യ ഡോസ് സ്വീകരിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോ വാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.രാജ്യത്തെ മുഴുവൻ പൗരന്മാരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഭ്യർഥിച്ചു. നമ്മുടെ േഡാക്ടർമാരും ശാസ്ത്രജ്ഞൻമാരും കോവിഡ് 19 നെതിരെ നടത്തുന്ന പോരാട്ടം സ്തുത്യർഹമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പുതുച്ചേരിയിൽ നിന്നുള്ള നഴ്സ് പി.നിവേദയാണ് മോദിക്ക് കുത്തിവെയ്പ് എടുത്തത്.
ഇന്ന് മുതൽ സർക്കാർ ആശുപത്രികൾ മുഖേന സൗജന്യ വാക്സിൻ വിതരണം ആരംഭിച്ചു.60 വയസിന് മുകളിൽ പ്രായമായവർക്ക് പുറമേ മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും പ്രഥമ പരിഗണന. ഈ ഘട്ടത്തിൽ 27 കോടിയാളുകളിലേക്ക് വാക്സിൻ എത്തിക്കാനാകുമെന്നാണ് സർക്കാർ കണക്ക്കൂട്ടുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള കോവിഡ് പോരാളികൾക്കാണ് വാക്സിൻ നൽകിയിരുന്നത്. നിലവിൽ രാജ്യത്ത് ഒന്നേകാൽ കോടിയാളുകൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.