Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ഡോസ് കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

text_fields
bookmark_border
modi vaccine
cancel

ന്യൂഡൽഹി: കോവിഡ്​ 19 നെ പ്രതിരോധിക്കാനുള്ള വാക്​സിൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. കോവിഡ്​ വാക്​സിനേഷൻ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ്​ ഡൽഹി എയിംസ്​ ആശുപത്രിയിൽ നിന്ന്​ മോദി ആദ്യ ഡോസ്​ സ്വീകരിച്ചത്​. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോ വാക്സീനാണ് മോദി സ്വീകരിച്ചതെന്ന്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു.രാജ്യത്തെ മുഴുവൻ പൗരന്മാരും വാക്​സിൻ സ്വീകരിക്കണമെന്ന്​ പ്രധാനമന്ത്രി ആഭ്യർഥിച്ച​ു. നമ്മ​ുടെ ​േഡാക്​ടർമാരും ശാസ്​​ത്രജ്ഞൻമാരും കോവിഡ്​ 19 നെതിരെ നടത്തുന്ന പോരാട്ടം സ്​തുത്യർഹമാണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. പുതുച്ചേരിയിൽ നിന്നുള്ള നഴ്​സ്​ പി.നിവേദയാണ് മോദിക്ക് കുത്തിവെയ്​പ്​ എടുത്തത്.

ഇന്ന്​ മുതൽ സർക്കാർ ആശുപത്രികൾ മുഖേന സൗജന്യ വാക്​സിൻ വിതരണം ആരംഭിച്ചു.60 വയസിന്​ മുകളിൽ പ്രായമായവർക്ക്​​ പുറമേ മറ്റ്​ രോഗങ്ങളുള്ള 45 വയസിന്​ മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും പ്രഥമ പരിഗണന. ഈ ഘട്ടത്തിൽ 27 കോടിയാളുകളിലേക്ക്​ വാക്​സിൻ എത്തിക്കാനാകുമെന്നാണ്​ സർക്കാർ കണക്ക്​കൂട്ടുന്നത്​. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള കോവിഡ്​ പോരാളികൾക്കാണ്​ വാക്​സിൻ നൽകിയിരുന്നത്​​. നിലവിൽ രാജ്യത്ത്​ ഒന്നേകാൽ കോടിയാളുകൾ വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiprime ministervaccine#Covid19
News Summary - prime minister modi takes first dose of covid19 vaccine
Next Story