ന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക് കീഴിൽ സവർക്കറുടെ പേരിലുള്ള കോളജിന് പ്രധാനമന്ത്രി ജനുവരി മൂന്നിന് കല്ലിടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് കോളജുകൾക്ക് പ്രധാനമന്ത്രി കല്ലിടുമെന്നാണ് വിവരം. 2021ൽ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ച നജഫ്ഗഡിലെ സവർക്കർ കോളജ് 140 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. സർവകലാശാല പ്രധാനമന്ത്രിക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി.എം.ഒ) നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
സൂരജ്മൽ വിഹാറിലെ ഈസ്റ്റ് കാമ്പസിന് 373 കോടി രൂപയും ദ്വാരകയിലെ വെസ്റ്റ് കാമ്പസിന് 107 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കോളേജിന്, 2021ൽ അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്‍റെ പേരിടാനുള്ള നിർദ്ദേശത്തിനും എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.
വരാനിരിക്കുന്ന രണ്ട് കോളേജുകളിലേക്ക് പേരുകൾ തെരഞ്ഞെടുക്കാനുള്ള അധികാരം സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ്ങിന് നൽകി. സ്വാമി വിവേകാനന്ദൻ, വല്ലഭായി പട്ടേൽ, അടൽ ബിജാരി വാജ്‌പേയി, സാവിത്രിഭായ് ഫൂലെ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.