ന്യൂഡൽഹി: പുതിയ സ്വകാര്യത നയം അന്വേഷിക്കണെമന്ന കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ)യുടെ ഉത്തരവിനെതിരായ വാട്സ്ആപിെൻറയും ഫേസ്ബുക്കിെൻറയും ഹരജി ഡൽഹി ഹൈകോടതി തള്ളി. സുപ്രീംകോടതിയിലും ഡൽഹി ഹൈകോടതിയിലും ഇതുസംബന്ധിച്ച് കേസ് നിലവിലുള്ളതിനാൽ വിഷയം സി.സി.ഐ പരിഗണിക്കുന്നത് തടയണമെന്ന വാദം ഹൈകോടതി അംഗീകരിച്ചില്ല. സ്വകാര്യത നയം അന്വേഷിക്കണമെന്ന സി.സി.ഐ ഉത്തരവിൽ അസ്വാഭാവികത ഇല്ലെന്നും കോടതി വിലയിരുത്തി.
സ്വകാര്യത വിഷയത്തിൽ സുപ്രീംകോടതിയിൽ അടക്കം കേസ് നിലനിൽക്കെ സി.സി.ഐ ഇതിലേക്ക് ചാടിവീഴുകയായിരുന്നുവെന്നും അധികാരപരിധി ലംഘിച്ചുവെന്നും ഇരു സമൂഹമാധ്യമങ്ങളും വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. വാട്സ്ആപ്പിെൻറ പുതിയ സ്വകാര്യത നയവുമായി ബന്ധപ്പെട്ട് വന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരിയിലാണ് സി.സി.ഐ വിഷയം പരിഗണിച്ചത്.
വ്യക്തികളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ഏതു ഉൽപന്നമാണ് ഉപയോഗിക്കുന്നത്, ഇൻറർനെറ്റ് സേവനദാതാവ് ഏതാണ്, ആരുമായാണ് ബന്ധപ്പെടുന്നത് തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് വാട്സ്ആപ് ശേഖരിക്കുക. ഈ വിവരങ്ങൾ ഉപയോഗിച്ച് വ്യക്തിഗത പരസ്യങ്ങൾ നിർമിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന് സി.സി.ഐ കോടതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.