ന്യൂഡൽഹി: കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിനുള്ള നിർദേശം ഇന്നത്തെ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി . പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാവും സ്വകാര്യവത്കരണം.
ആദ്യ ഘട്ടത്തിൽ ലഖ്നോ, ജയ്പുർ, അഹ്മദാബാദ്, മംഗളൂരു, തിരുവനന്തപുരം, ഗുവാഹതി വിമാനത്താവളങ്ങൾ ഇത്തരത്തിൽ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചിരുന്നു. തിരുവനന്തപുരമടക്കമുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് നിലവിൽ അദാനി ഗ്രൂപ്പിനാണ്. ഇതിെൻറ തുടർച്ചയായി അമൃത്സർ, വാരാണസി, ഭുവനേശ്വർ, ഇൻഡോർ, റായ്പുർ, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങൾ കൂടെ സ്വകാര്യവത്കരിക്കാൻ 2019 സെപ്റ്റംബറിൽ സിവിൽ വ്യോമയാന മന്ത്രാലയം നിർദേശിച്ചിരുന്നു.
ഇതടക്കം കൂടുതൽ വിമാനത്താവളങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മന്ത്രി പുരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.