സേനനായികയെന്തിന് യുദ്ധമുഖത്തിറങ്ങണമെന്ന് വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചതിന് തൊട്ടുപിറ്റേന്നാണ് റായ്ബറേലിയില്‍ താരോദയം പോലെ പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. അതീവരഹസ്യമാക്കിവെച്ചിരുന്ന ആ കടന്നുവരവ് ബി.ജെ.പിക്ക് ഞെട്ടലായി. സഹോദരന്‍ രാഹുലിനൊപ്പം പ്രിയങ്കയും ഒരേവേദിയില്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടി അണികള്‍ക്കും പ്രിയങ്കയെ കാണാന്‍ തടിച്ചുകൂടിയ വന്‍ ജനാവലിക്കും പുത്തന്‍ അനുഭവമായി. റായ്ബറേലിയിലെ ഗേള്‍സ് ഇന്‍റര്‍ കൊളീജിയറ്റ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലാണ് പരസ്യപ്രചാരണത്തിന്‍െറ അവസാന നാളില്‍ പ്രിയങ്ക, രാഹുലിനൊപ്പം വന്നിറങ്ങിയത്. രണ്ടുമണിക്കത്തെുമെന്ന് പറഞ്ഞ ഹെലികോപ്റ്റര്‍ വരുമ്പോള്‍ മൂന്നര മണിയായി.
വെള്ളിയാഴ്ച നേരം പുലരും വരെ രാഹുലിന്‍െറ മാത്രം റാലിയെന്ന് പ്രചാരണം നടത്തിയ കോണ്‍ഗ്രസ്, അവസാന നിമിഷം പ്രിയങ്കയെ രംഗത്തിറക്കി പ്രചാരണത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. വേലികെട്ടി തടുത്തുനിര്‍ത്തിയ ജനങ്ങള്‍ക്ക് നേരെ ചെന്ന് കൈവീശിയാണ് പ്രിയങ്ക വേദിയിലേക്ക് കയറിയത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ വലതുവശത്തായി പ്രിയങ്കയും ഇടതുവശത്തായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അതിഥിയുമിരുന്നു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിറ്റിങ് എം.എല്‍.എ അഖിലേഷ് സിങ്ങിന്‍െറ മകളാണ് കോണ്‍ഗ്രസിലേക്ക് വന്ന അതിഥി.
ജനങ്ങളോട് ചിരിച്ചും ഇടക്കിടെ കൈവീശിക്കാണിച്ചും രാഹുല്‍ പ്രസംഗിക്കുന്നതുവരെ പ്രിയങ്ക സഹോദരനോട് സംസാരിച്ചുകൊണ്ടിരുന്നു. ഉത്തര്‍പ്രദേശിന് ഈ കൂട്ടുകെട്ട് ഇഷ്ടമാണെന്നെഴുതിയ വേദിക്ക് പിറകിലെ ബാനറില്‍ രാഹുല്‍, പ്രിയങ്ക, അഖിലേഷ്, ഭാര്യ ഡിമ്പിള്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കും മുകളിലായി സോണിയ ഗാന്ധിയുടെയും മുലായം സിങ് യാദവിന്‍െറയും ചിത്രങ്ങള്‍ പതിച്ചിരുന്നു. ചെറുപ്പക്കാരായ അഖിലേഷും രാഹുലും ഉത്തര്‍പ്രദേശിന്‍െറ സ്വന്തം മക്കളായുള്ളപ്പോള്‍ സംസ്ഥാനത്തിന് ദത്തുപുത്രന്‍െറ ആവശ്യമില്ളെന്ന് പിയങ്ക പറഞ്ഞു.
താന്‍ ഉത്തര്‍പ്രദേശിന്‍െറ ദത്തുപുത്രനാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനുള്ള മറുപടിയായാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.
വ്യാഴാഴ്ച വാര്‍ത്തസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പ്രിയങ്കയുടെ റാലിയുടെ ഒരു സൂചന പോലും കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല. അമിത് ഷായും സ്മൃതി ഇറാനിയും അമത്തേിയില്‍ വന്ന് രാഹുലിനും പ്രിയങ്കക്കുമെതിരെ വ്യക്തിപരമായ ആക്രമണം അഴിച്ചുവിട്ടതിന് പിറ്റേന്നാണ് യുദ്ധമുഖത്തില്ളെന്ന് പറഞ്ഞ സേനനായിക നേരിട്ടിറങ്ങി മിന്നലാക്രമണം നടത്തിയത്.
അമ്മയെ പറയിപ്പിക്കാനൊരു മകനെന്നും പിതാവിനെ കഷ്ടപ്പെടുത്താന്‍ മറ്റൊരു മകനെന്നും രാഹുലിനെയും അഖിലേഷിനെയും വ്യക്തിപരമായി അധിക്ഷേപിച്ചായിരുന്നു അമിത് ഷായുടെ അമത്തേി പ്രസംഗം. സ്മൃതി ഇറാനിയും രവിശങ്കര്‍ പ്രസാദുമാകട്ടെ പ്രിയങ്ക പ്രചാരണത്തിനിറങ്ങാത്തത് ജനങ്ങളുടെ ചോദ്യം ഭയന്നും തോല്‍വിയുടെ ഭീതിമൂലമാണെന്നും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.