കൽപറ്റ: യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധിക്കുവേണ്ടി വോട്ടഭ്യർഥിക്കാന്‍ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഏപ്രിൽ 20ന് വീണ്ടും വയനാട്ടിലെത്തും.
20ന് വയനാട്ടിലെ ചില സ്ഥലങ്ങളിലും 21ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭ മണ്ഡലങ്ങളിലും പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തും.
പഞ്ചാബ് മന്ത്രിയും മുന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവുമായ നവജ്യോത്സിങ് സിദ്ദു 18ന് മണ്ഡലത്തില്‍ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.