ഉത്തർപ്രദേശിൽ 16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു -പ്രിയങ്ക ​ഗാന്ധി

തൊഴിൽ, വിദ്യാഭ്യാസ വിഷയങ്ങളിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ചർച്ച ഉയർത്തിക്കൊണ്ടുവരിക എന്ന അജണ്ടയിൽ ഉറച്ചുനിൽക്കാൻ പ്രിയങ്ക യുവാക്കളോട് ആഹ്വാനം ചെയ്തു.

അഞ്ച് വർഷത്തിനിടെ ഉത്തർപ്രദേശിൽ 16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും നാല് കോടി ആളുകൾ ജോലിയിൽ പ്രതീക്ഷ കൈവിട്ടെന്നും മാധ്യമ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഈ വിഷയം സംസാരിക്കാനോ, ട്വീറ്റ് ചെയ്യാനോ യോ​ഗി തയ്യാറായിട്ടില്ലെന്നും, കാരണം മറ നീങ്ങിയാൽ രഹസ്യം വെളിപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അഞ്ച് വർഷത്തിനിടെ ഉത്തർപ്രദേശിന്റെ വിദ്യാഭ്യാസ ബജറ്റ് യോഗി സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചെന്നും, ബജറ്റ് കൂടുതൽ ആയിരുന്നെങ്കിൽ യുവാക്കൾക്ക് പുതിയ സർവ്വകലാശാലകൾ, ഇന്റർനെറ്റ്, സ്കോളർഷിപ്പ്, ലൈബ്രറി, ഹോസ്റ്റൽ എന്നീ സൗകര്യങ്ങൾ ലഭിക്കുമായിരുന്നു എന്നും മറ്റൊരു ട്വീറ്റിലൂടെ പ്രിയങ്ക ആരോപിച്ചു.

"യുവാക്കളേ, ഇതാണ് ഈ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ അജണ്ട, ഇതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുക, നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് നിങ്ങളുടെ വോട്ടിന്റെ ശക്തി ഉപയോഗിച്ച് ഉചിതമായ മറുപടി നൽകുക,"പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

Tags:    
News Summary - priyanka gandhi against up ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.