ഇന്ദോര്‍: മധ്യപ്രദേശിൽ തനിക്കെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്ക് കൈകൊടുത്ത കോൺഗ്രസ് ജനറൽ സെ ക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ‘രാഷ്ട്രീയ മര്യാദ’ക്ക് കൈയടിച്ച് സമൂഹ മാധ്യമങ്ങൾ. ഇന്ദോറിൽ നടന്ന റോഡ് ഷോക്ക ിടെ റോഡരുകിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായും പ്രിയങ്കക്ക് എതിരായും മുദ്രാവാക്യം മുഴക്കിയ ബി.െജ.പി പ്രവർത്തകർക്കാണ് കാർ നിർത്തി പുറത്തിറങ്ങിയ അവർ കൈകൊടുത്ത് കുശലം പറഞ്ഞത്. പരസ്പരം വിജയം ആശംസിച്ചശേഷം പ്രിയങ്ക കാറിൽ കയറി യാത്രതുടരുകയും ചെയ്തു.
The Magnanimous @priyankagandhi
— Zainab Sikander (@zainabsikander) May 13, 2019
Watch what happens when people shout "Modi Modi" at her convoy.pic.twitter.com/R9bn7Aa4v1
സംഭവത്തിെൻറ വിഡിയോ പുറത്തുവന്നതോടെ അത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. വെറുപ്പിെൻറ രാഷ്ട്രീയത്തിനെതിരെ സ്നേഹം എന്ന രാഹുൽ ഗാന്ധിയുടെ നയം നടപ്പാക്കിയ സഹോദരിയെ ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധിപേർ അഭിനന്ദിച്ചു.
മധ്യപ്രദേശിലെ പ്രിയങ്കയുടെ പ്രചാരണ പരിപാടികൾക്ക് സ്ത്രീകളടക്കം വൻ ജനക്കൂട്ടമാണ് എത്തുന്നത്. ഇന്ദോറിൽ നടത്തിയ റോഡ് ഷോയും സ്ത്രീകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.