ഷിംല: ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തീരുമാനിക്കും. മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് നാലുപേർ രംഗത്തുവന്ന സാഹചര്യത്തിലാണിത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് 40 കോൺഗ്രസ് എം.എൽ.എമാർ വെള്ളിയാഴ്ച വൈകീട്ട് പ്രമേയം പാസാക്കിയിരുന്നു. ഞായറാഴ്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ഹിമാചൽ പ്രദേശിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഒപ്പമുണ്ടായിരുന്നു. അഗ്നിപഥ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, പഴയ പെൻഷൻ പദ്ധതി എന്നിവ ഉയർത്തിക്കാട്ടിയാണ് പ്രിയങ്ക പ്രചാരണത്തിന് നേതൃത്വം നൽകിയത്.
കഴിഞ്ഞ ദിവസം അന്തരിച്ച വീർഭദ്രസിങ്ങിന്റെ പ്രതിഭ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ കാർ വളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.