ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റാലിക്കിടെ കുട്ടികൾ മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിെൻറ ദൃശ്യങ്ങൾ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് കുട്ടികൾ മുദ്രാവാക്യം വിളിച്ചത് പ്രിയങ്ക വിലക്കിയില്ലെന്നാരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി.
തെരഞ്ഞെടുപ്പ് റാലിക്കിടെ കുട്ടികൾ ‘ചൗക്കിദാർ ചോർ ഹേ’ എന്ന മുദ്രാവാക്യം മുഴക്കി കൂട്ടമായി പ്രിയങ്കക്ക് അരികിൽ എത്തുകയായിരുന്നു. അതിനിടെ കുട്ടികൾ മോദിക്കെതിരെ അശ്ലീല മുദ്രാവാക്യം വിളിച്ചു. ചിരിച്ചുകൊണ്ട് അവരെ അഭിസംബോധന ചെയ്ത പ്രിയങ്ക വാ പൊത്തി നിൽക്കുകയും അത് പാടില്ലെന്ന് പറയുകയും ചെയ്തു. നല്ല കുട്ടികളാകണമെന്ന് പ്രിയങ്ക അവരോട് പറയുന്നതും ദൃശ്യത്തിലുണ്ട്.
എന്നാൽ പ്രിയങ്കയുടെ ഇടപെടൽ ഒഴിവാക്കി കുട്ടികൾ പ്രധാനമന്ത്രിക്കെതിരെ അശ്ലീല മുദ്രാവാക്യം വിളിക്കുന്നതിെൻറ ദൃശ്യം മാത്രം ട്വിറ്ററിൽ പങ്കുവെച്ചാണ് സ്മൃതി ഇറാനി വിമർശനവുമാെയത്തിയത്. ഒരു മൂക്കിെൻറ പ്രശസ്തിയിലൂടെ ജനങ്ങളിലെത്തിയവരാണ് പ്രധാനമന്ത്രിക്ക് എതിരെ അശ്ലീല പരാമർശം നടത്തിയതെന്ന് ചിന്തിക്കാൻ കഴിയില്ലെന്നും സ്മൃതി ട്വിറ്ററിൽ കുറിച്ചു.
When kids in their excitement make distasteful remarks against PM Narendra Modi.@priyankagandhi ji discourages them against raising such slogans and says "Ache Bachhe Bano"! pic.twitter.com/yNghJwJm91
— Saral Patel #AbHogaNyay (@SaralPatel) April 30, 2019
ഇതിനെതിരെ കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ കൺവീനർ സരൾ പട്ടേൽ രംഗത്തെത്തി. നുണ പറയുകയെന്നത് സ്മൃതിയുടെ ഡി.എൻ.എയിൽ ഉള്ളതാണെന്നും എഡിറ്റ് ചെയ്ത വിഡിയോ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സരൾ പട്ടേൽ ആവശ്യപ്പെട്ടു. കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കുേമ്പാൾ പ്രിയങ്ക അത് തടയുകയും ‘നല്ല കുട്ടികളായി വളരണം’ എന്ന് ഉപദേശിക്കുകയും ചെയ്യുന്നത് യഥാർഥ വിഡിയോയിലുണ്ട്. സ്മൃതി ഇറാനി തെൻറ വ്യാജ ബിരുദം പോെല വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും സരൾ തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.