ചണ്ഡിഗഢ്: പ്രിയങ്ക ഗാന്ധിയെ മുത്തശ്ശിയായ ഇന്ദിരഗാന്ധിയോട് ഉപമിച്ചും ഇന്ത്യക്ക ് അവരെ ആവശ്യമുണ്ടെന്നും ഹരിയാനയിലെ കർണാലിൽനിന്നുള്ള പാർട്ടി എം.പിയും മാധ്യമരം ഗത്തെ അതികായനുമായ അശ്വിനി കുമാർ ചോപ്ര. പ്രിയങ്കയുടെ വരവ് രാജ്യം പ്രത്യേകിച്ച് യു. പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഡൽഹിയിൽനിന്നുള്ള ഹിന്ദി പത്രമായ ‘പഞ്ചാബ് കേസരി’യുടെ വെള്ളിയാഴ്ചത്തെ എഡിറ്റോറിയലിലാണ് ‘ദ ഫ്രാഗ്രൻസ് ഒാഫ് പ്രിയങ്ക’ എന്ന തലക്കെട്ടിൽ അശ്വിനി കുമാർ എഴുതിയത്. പഞ്ചാബ് കേസരിയുടെ എഡിറ്റർകൂടിയാണ് അശ്വിനി കുമാർ. പാർട്ടി എം.പിയുടെ ഇൗ നിരീക്ഷണം ബി.ജെ.പിയെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്.
കോൺഗ്രസിെൻറ രാഷ്ട്രീയം ജാതിയുടെയും മതത്തിെൻറയും സാമുദായികതയുടെയും ഇടുങ്ങിയ മതിലുകളിൽ പരിമിതപ്പെട്ടതല്ല. കോൺഗ്രസ് അടിസ്ഥാന തത്ത്വങ്ങളിൽനിന്നു വ്യതിചലിക്കുകയോ ഭിന്നിപ്പുകൾ ഉണ്ടാക്കുന്ന രാഷ്ട്രീയത്തോട് രാജിയാവുകയോ ചെയ്തില്ലെന്നും ലേഖനം പറയുന്നു.
ഗാന്ധിജിയിൽനിന്നു തുടങ്ങി നെഹ്റു, മൗലാന ആസാദ്, അംബേദ്കർ, ഇന്ദിരഗാന്ധി എന്നിവരിലൂടെ പാവങ്ങൾക്കും അടിസ്ഥാന വർഗങ്ങൾക്കും ഒപ്പം നിലകൊണ്ടുവെന്നും ഇദ്ദേഹം കോൺഗ്രസിനെ പുകഴ്ത്തി. ഇന്ദിരയുടെയും പ്രിയങ്കയുടെയും സാമ്യം തോന്നിപ്പിക്കുന്ന ചിത്രങ്ങൾ അടുത്തടുത്ത് എഡിറ്റോറിയൽ പേജിൽ വിന്യസിക്കുകയും ചെയ്തു. എഡിറ്റോറിയലിനു പുറമെ അകത്ത് രണ്ടു പേജും പ്രിയങ്ക ഗാന്ധിക്കായി പത്രം മാറ്റിവെച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.