കർണാടകയിൽ ശിരോവസ്ത്രം (ഹിജാബ്) ധരിച്ചെത്തുന്ന വിദ്യർഥികളെ കോളജിൽ പ്രവേശിപ്പിക്കാത്തതിനെചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേതാണെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ട്വീറ്റ് ചെയ്തു.
'ബിക്കിനിയോ ജീൻസോ ഗൂൺഗേട്ടാ (ഹിന്ദു, ജൈന, സിക് സ്ത്രീകൾ ഉപേയാഗിക്കുന്ന ശിരോവസ്ത്രം) ഹിജാബോ ആകെട്ട, എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. ആ അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നതാണ്.' -പ്രിയങ്ക ട്വീറ്റ് ചെയ്തു.
കർണാടകയിൽ കോളജുകളിൽ ശിരോവസ്ത്രം നിരോധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശിരോവസ്ത്രം നിരോധിച്ചതിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥിനികൾക്കെതിരെ ബി.ജെ.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിജാബ് ധരിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂൾ, കോളേജുകൾക്ക് മൂന്ന് ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നൊബേൽ ജേതാവ് മലാല യൂസഫ് സായിയടക്കമുള്ള അന്താരാഷ്ട്ര പ്രമുഖർ കോളജുകളിെല ശിരോവസ്ത്ര നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.