ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഉത്തർപ്രദേശിലെ തെരുവുകളിൽ വെള്ളം തളിച്ച നടപടിയെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി കാവൽക്കാരനാണോ അല്ലെങ്കിൽ ഡൽഹിയ ിൽ നിന്നുള്ള ചക്രവർത്തിയാണോ എന്ന് പ്രിയങ്ക പരിഹസിച്ചു.
ഉത്തർപ്രദേശിലെ വരൾച്ചബാധിത മേഘലയായ ബുന്ദേൽഖഢിന് തൊട്ടടുത്ത പ്രദേശമായ ബാന്ദയിലെ തെരുവുകളിലാണ് മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ടാങ്കറുകളിൽ വെള്ളം കൊണ്ടുവന്ന് തളിച്ചത്.
ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പരിഹാസം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന മോദിക്ക് വേണ്ടി വെള്ളം തളിക്കുന്ന ദൃശ്യങ്ങളും പ്രിയങ്ക ട്വീറ്റ് ചെയ്തു.
जब पूरा बुंदलेखंड, वहाँ के नर नारी, स्कूलों के बच्चे, फसलें और पशु-पक्षी भयंकर सूखे का आतंक झेल रहे हैं हमारे प्रधान प्रचारमंत्री के स्वागत में पीने का पानी टैंकरों से बाँदा की सड़कों पर उड़ेला जा रहा है। यह चौकीदार हैं या दिल्ली से पधारे कोई शहंशाह? pic.twitter.com/LV4IYuwn2g
— Priyanka Gandhi Vadra (@priyankagandhi) April 23, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.