ചിദംബരത്തിന്​ പ്രിയങ്കയുടെ പിന്തുണ സ്വാഭാവികം -അമിത്​ മാളവ്യ

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ അഴിമതി കേസിൽ എൻഫോഴ്​സ്​മ​െൻറ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കിയ മുൻ കേന ്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്​ സ്വാഭാവികമാണെന്ന്​ ബി.ജെ.പി വ ക്താവ്​ അമിത്​ മാളവ്യ. എല്ലാറ്റിലുമുപരി ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ നിരവധി അന്വേഷണങ്ങൾ നേര ിടുന്ന റോബർട്ട്​ വാദ്രക്കൊപ്പം നിന്ന​ പരിചയസമ്പത്ത്​ പ്രിയങ്കക്കുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററി ലൂടെയാണ്​ അമിത്​ മാളവ്യ പ്രിയങ്കക്കെതിരെ രംഗത്തെത്തിയത്​.

അതേസമയം, പി. ചിദംബരം ഒളിവിൽ പോയിട്ടില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ സിങ്​വി അഭിപ്രായപ്പെട്ടു. ഇൗ വിഷയത്തെ ഉൗതിപ്പെരുപ്പിക്കുന്നത്​ അപകടകരമാണ്​. ഉന്നതമായ രാഷ്​ട്രീയ പദവിയിലിരിക്കുന്ന ഒരാളുടെ വ്യക്തിഹത്യയിലേക്കാണ്​ ഇത്​ നയിക്കുക. ഇന്നലെ വൈകുന്നേരം ആറര വരെ ത​ന്നോടൊപ്പം ലീഗൽ കോൺഫറൻസിൽ പ​ങ്കെടുത്ത ഒരാൾ എങ്ങനെ ഒളിവിലാകുമെന്നും അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.

ചിദംബരം ഒരു പ്രഖ്യാപിത കുറ്റവാളിയല്ലെന്നും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിന്​ മുന്നിലും സി.ബി.ഐക്ക്​ മുന്നിലും അദ്ദേഹം ഹാജരാവാറുണ്ടെന്നും അദ്ദേഹത്തിനെതിരെ വാറൻറ്​ ഒന്നുമില്ലെന്നും അഭിഷേക്​ സിങ്​വി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Priyanka Vadra’s support for P Chidambaram is quite natural -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.